ജയിലില്‍ കൊലക്കേസ് പ്രതിയുടെ അക്രമം, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് സബ് ജയിലില്‍ കൊലക്കേസ് പ്രതിയുടെ അക്രമം. സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് ജയിലര്‍മാര്‍ക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതിയായ വിഷ്ണുവാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഷിബു, രാജേഷ്, പോള്‍ സെല്‍വരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സെല്ലില്‍ നടന്ന ഒരു തര്‍ക്കം പരിഹരിക്കുന്നതിന് വിളിപ്പിച്ചപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. ഇയാള്‍ കസേരകൊണ്ട് പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories