സൂര്‍ദാസ് അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: സക്ഷമ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭക്ത കവി സൂര്‍ദാസ് അനുസ്മരണം സംഘടിപ്പിച്ചു. കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ നടന്ന പരിപാടി കാസര്‍കോട് ഗ്രാമാന്തര താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.പി.ശിഖ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി പ്രദീപ് കുമാര്‍ പ്രഭാഷണവും, ജില്ലാ ട്രഷറര്‍ സുരേഷ് നായ്ക് സൂര്‍ദാസ് അനുസ്മരണവും നടത്തി. മേഖലാ സംഘടനാ സെക്രട്ടറി സി.സി.ഭാസ്‌കരന്‍, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് അശോക് നായ്ക്, ജില്ലാ സമിതിയംഗം എസ്.കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മഹാബലറൈ, ജില്ലാ സെക്രട്ടറി ബി.വേണുഗോപാലന്‍ മാസ്റ്റര്‍, താലൂക്ക് സെക്രട്ടറി രവി എടനീര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories