കൂത്തുപറമ്പില്‍ അറുപത്തഞ്ചുകാരന്‍ മരിച്ച നിലയില്‍; മകനും സുഹൃത്തുക്കളും കസ്റ്റഡിയില്‍

കൂത്തുപറമ്പ്:   കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വേണ്ടാട് അറുപത്തഞ്ചുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കൊലപാതകമാണെന്നു സംശയിക്കുന്നു. വേങ്ങാട് മെട്ട ചാലിക്കണ്ടിപറമ്പ് ഹൗസില്‍ വളയങ്ങാടന്‍ ചന്ദ്രന്‍ (65) ആണു കൊല്ലപ്പെട്ടത്. മകന്‍ നിജിലും രണ്ടു സുഹൃത്തുക്കളും കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലാണ്. ചന്ദ്രനെ നിജിലും സുഹൃത്തുക്കളും പരുക്കുകളോടെ അഞ്ചരക്കണ്ടി മെഡി.കോളജില്‍ എത്തിക്കുകയായിരുന്നു. സംശയം തോന്നി ഡോക്ടര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തലക്ക് പിറകിലും ശരീരത്തിലും സാരമായ പരുക്കുകളുണ്ട്.

KCN

more recommended stories