മൂടാംകുളത്തെ നാടന്‍ ക്രിക്കറ്റ് മത്സരത്തില്‍ ജയിച്ചാല്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം

കാസര്‍കോട് : നാടന്‍ ക്രിക്കറ്റ് മത്സരത്തില്‍ ജയിച്ചാല്‍ ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മുള്ളേരിയ മൂടാകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മൂടാകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തിയ്യതി രാവിലെ 9.30 മുതലാണ് ഓവര്‍ ആം ക്രിക്കറ്റ് ടുര്‍ണമെന്റ് നടക്കുന്നത്. നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഒന്നര ലിറ്റര്‍ പെട്രോളാണ് പ്രത്യേക സമ്മാനമായി നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  പെട്രോള്‍ വില ഇനിയും ഭീകരമായി കൂടിയാല്‍ ഒന്നാം സമ്മാനത്തിന്റെ അളവില്‍ മാറ്റം വരുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫീസായി 150 രൂപയാണ് ഓരോ ടീമും നല്‍കേണ്ടത്.

മത്സരത്തിലെ നിബന്ധനകളും വ്യത്യസ്താമാണ്. ടീമില്‍ ആറു പേര്‍ മാത്രേ പാടുള്ളു. റൈറ്റ് ഹാന്‍ഡ് ലെഗ്‌സൈഡ് മാത്രം റണ്‍സ്, കപ്പണകുണ്ടിലേക്ക് അടിച്ചാല്‍ ഔട്ട്, 4 ഓവര്‍ മത്സരം ഒരാള്‍ക്ക് ഒരു ഓവര്‍ മാത്രേ പാടുള്ളു, ഒറ്റപ്ലേസ് ബാറ്റുണ്ട്, അലസിക്കളി ഇല്ല, എന്നൊക്കെയാണ് ഈ നാടന്‍ ക്രിക്കറ്റ് മത്സരത്തിലെ നിബന്ധനകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895787001, 9747959501 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

KCN

more recommended stories