കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു: വൃദ്ധയ്ക്ക് ദാരുണാന്ത്യം

പെരുമ്പാവൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. കോതമംഗലം – പെരുമ്പാവൂര്‍ പാതയിലെ ചെറുകുന്നത്ത് വെച്ച് കാറുകള്‍ കൂട്ടിയിടിച്ച് വാരപ്പെട്ടി പഞ്ചായത്തംഗം പി വി മോഹനന്റെ മാതാവ് പുന്നാട്ടു പറമ്പില്‍ (കളിയത്ത്) അമ്മിണി വേലായുധന്‍ (85) ആണ് മരിച്ചത്. മാരുതി 800 കാറില്‍ ഇവര്‍ കോതമംഗലം ഭാഗത്തേയ്ക്ക് വരവേ എതിരെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട മാരുതി കാര്‍ റോഡിനു നടുവില്‍ നിന്നും തെന്നിമാറി സമീപത്തെ കാനയില്‍ പതിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ഉടന്‍ തന്നെ അമ്മിണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ചിരുന്ന പരിക്കേറ്റ മോഹനനെയും മറ്റ് കുടുംബംഗങ്ങളെയും ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദ്ദേഹം പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

KCN

more recommended stories