ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് വോട്ടെടുപ്പ് നടക്കും. മെയ് 31നാണ് വോട്ടെണ്ണല്‍. മെയ് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. മെയ് 10 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവുക. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും കമീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബി.ജെ.പിയെ സഹായിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിക്കാത്തതെന്ന ആരോപണം സി.പി.എമ്മും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പേരുകള്‍ പുറത്തുവിട്ട് പ്രചരണം ആരംഭിച്ചിരുന്നു. ഡി. വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍.ഡി.എഫിന്റെ സജി ചെറിയാനും ബി.ജെ.പിയുടേത് പി.എസ് ശ്രീധരന്‍പിള്ളയും ആണ് സ്ഥാനാര്‍ഥികള്‍. സി.പി.എം എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

KCN

more recommended stories