ഇന്റര്‍ ബഹ്റൈന്‍ കെ.എം.സി.സി ഫുട്ബോള്‍ കാര്‍ണിവല്‍; കെ.എം.സി.സി കാസര്‍കോട് ക്വാര്‍ട്ടര്‍ ഫൈനലില്‍

മനാമാ: ബഹറൈന്‍ സിഞ്ചിലെ അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 26,27,30 തിയ്യതികളിലായി ഒമ്പത് പേരടങ്ങിയ പന്ത്രണ്ടോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇന്റര്‍ ബഹ്റൈന്‍ കെഎംസിസി ഫുട്ബോള്‍ കാര്‍ണിവെലില്‍ കെഎംസിസി കാസര്‍കോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുഹറക്ക് ഏരിയാ കെ.എം.സി.സി യെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

നൗഷാദിന്റെ നായകത്വത്തില്‍ ഇറങ്ങിയ കെ.എം.സി.സി കാസര്‍കോടിന് വേണ്ടി മുന്നേറ്റ നിരയിലെ തന്ത്രശാലിയായ താരം ജാപ്പു രണ്ട് ഗോളുകളും പ്രതിരോധ നിരയിലെ താരം താഹ ഒരു ഗോളും നേടിയാണ് ഫുട്ബോള്‍ കാര്‍ണിവെല്‍ തുടക്കത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് മുഹറക്ക് ഏരിയാ കെ.എം.സി.സിയെ തറപറ്റിച്ചത്. ജാപ്പു വിനെ കൂടാതെ ക്യപ്റ്റന്‍ നൗഷാദും , ഫൈസല്‍ ലാവയും മുന്നേറ്റ നിരയിലെ വെടിമരുന്നാകുമ്പോള്‍ പ്രതിരോധ നിരയില്‍ താഹയും സമദും റാഷിദും നിലയുറപ്പിക്കുന്നു . കെഎംസിസി കാസര്‍കോടിന്റെ ഗോള്‍ കൂടാരത്തിന് മുന്നില്‍ എതിര്‍ ചേരിയുടെ ഏതൊരു നീക്കവും തടുത്തിടാന്‍ കഴിവുള്ള നിസാം പട്‌ലയാണ് ഗോള്‍കീപറായി കാവല്‍ തീര്‍ക്കുന്നത്.

KCN

more recommended stories