അല്‍ ഹുസ്ന വെക്കേഷന്‍ ക്യാമ്പില്‍ മനഃശാസ്ത്ര കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്ന അക്കാദമിയില്‍ ‘നമുക്ക് രക്ഷിക്കാം നമ്മുടെ മക്കളെ’എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന അല്‍ ഹുസ്ന തസ്‌കിയ്യ 40 ദിന വെക്കേഷന്‍ ക്യാമ്പിന്റ ഭാഗമായി മനഃശാസ്ത്ര കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ ഹുസ്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്സനി അദ്ധ്യക്ഷം വഹിച്ചു. പ്രമുഖ മനഃശാസ്ത്ര വിദഗ്ധനും മൈന്‍ഡ് പവര്‍ ലൈഫ് ലൈന്‍ ട്രൈനറുമായ സിറാജുദ്ധീന്‍ കെ.എം കണ്ണൂര്‍ ക്ലാസിന് നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്, വിദ്യാനഗര്‍ ലാംഗ്വേജ് അക്കാദമി പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശമീം അമാനി കണ്ണൂര്‍, ഹുസൈന്‍ മുഖ്താര്‍ നഈമി സംബന്ധിച്ചു. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

KCN

more recommended stories