ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയം ഉറപ്പ് – എകെ ആന്റണി

കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം ഉറപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. കെഎം മാണിയുടെ പിന്തുണ സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും ആന്റണി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഒരു വോട്ടിനോടും അയിത്തം പാടില്ലെന്ന് ആന്റണി അഭിപ്രായപ്പെട്ടു. കിട്ടാവുന്ന വോട്ടുകള്‍ എല്ലാം സമാഹരിക്കണം. മുന്നണി സംബന്ധമായ കാര്യങ്ങള്‍ യുഡിഎഫാണ് തീരുമാനിക്കേണ്ടത്. ആന്റണി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടികള്‍ എന്നതുപോലെ സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് ചെങ്ങന്നൂരിനെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഡി വിജയകുമാറാണ്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. അതിനൊപ്പം സ്ഥാനാര്‍ത്ഥിയുടെ മികവ് കൂടിയാകുമ്‌ബോള്‍ ചെങ്ങന്നൂരില്‍ യുഡിഎഫ് അനായാസ വിജയം നേടും. ആന്റണി പറഞ്ഞു

KCN

more recommended stories