മലമ്പനി നിവാരണയജ്ഞം: ജില്ലാതല പ്രഖ്യാപനവും ശില്പശാലയും നടത്തി

കാസര്‍കോട് : സംസ്ഥാന വ്യാപകമായി നടക്കുന്ന മലമ്പനി നിവാരണ യജ്ഞത്തോടനുബന്ധിച്ച് ജില്ലാതല പ്രഖ്യാപനവും ശില്പശാലയും നടത്തി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പ്രഖ്യാപനം പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ നിര്‍വഹിച്ചു. കാസര്‍കോട് ആര്‍ഡിഒ അബ്ദുള്‍ സമദ് അധ്യക്ഷത വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വി.വി സുനിത, പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.എ ബിന്ദു, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ടി.ബിന്ദു, ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഹാജിറ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ എസ്.വി അരുണ്‍കുമാര്‍, സയന എന്നിവര്‍ പങ്കെടുത്തു. ജില്ലാ മലേറിയ ഓഫീസര്‍ സുരേശന്‍ സ്വാഗതവും ടെക്നിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ ഖാദര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ശില്പശാലയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍, ഡോ.കുഞ്ഞിരാമന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാനത്ത് 2022-നകം മലമ്പനി ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായാണ് സംസ്ഥാന സര്‍ക്കാര്‍ മലമ്പനി നിവാരണ യജ്ഞത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഒന്നാണ് കാസര്‍കോട്. തദ്ദേശീയമായി മലമ്പനി ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. നാലു വര്‍ഷത്തിനിടെ തദ്ദേശീയമായി മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇതരസംസ്ഥാന തൊഴിലാളികളിലും സംസ്ഥാനത്തു പുറത്തുപോയി ജോലി ചെയ്യുന്നവരിലുമാണ് രോഗം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഡിഎംഒ ഇ.മോഹനന്‍ പറഞ്ഞു.

KCN

more recommended stories