കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സ്ത്രീ മര്‍ദ്ദിച്ചു

അമ്പലപ്പുഴ: അമ്പലപ്പുഴ പുറക്കാട് എന്ന സ്ഥലത്താണ് ഈ സംഭവം. തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ബസ് ഈ സ്ത്രീ സഞ്ചരിച്ച വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു വന്നതാണ്. ഇവരുടെ വാഹനത്തെ തട്ടുമായിരുന്നു എന്നു പറഞ്ഞു ഇവരുടെ വാഹനം കെ.എസ്.ആര്‍.ടി.സി ബസിനു വട്ടമിട്ടു അതില്‍ നിന്നും ഈ സ്ത്രീ ചാടി ഇറങ്ങി ഇതിലെ ഡ്രൈവര്‍ സീറ്റില്‍ ചാടിക്കയറി ഡ്രൈവറെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. ഒപ്പം ഉണ്ടായിരുന്നതും വാഹനം ഓടിച്ചിരുന്നതുമായ പുരുഷന്‍ ആ സമയം അനങ്ങിയില്ല. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ സ്ത്രീയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പോലീസിനെതിരെ തിരിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചു.

KCN

more recommended stories