കോഴിക്കോട് കെട്ടിടം തകര്‍ന്ന് വീണ് അപകടം; രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് റാം മനോഹര്‍ റോഡില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ അഞ്ച് പേരെ തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.

എതിര്‍പ്പ് അവഗണിച്ച് മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു. മഴയില്‍ നനഞ്ഞ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് മാറ്റരുതെന്ന് തൊഴിലാളികള്‍ അറിയിച്ചിരുന്നു.എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് സൂചന.

KCN

more recommended stories