ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബന്തടുക്ക: ബന്തടുക്കയിലെ മാണിമൂല, ചൂളംകല്ല് മേഖലകളിലുള്ള കോളനികള്‍ സന്ദര്‍ശിച്ച് സര്‍വ്വേ നടത്തുകയും, ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. സ്റ്റുഡന്റ്സ് ഫോര്‍ ഡെവലപ്മെന്റ്, പിഎന്‍പണിക്കര്‍ ആയുര്‍വ്വേദ കോളേജ്, എബിവിപി ജില്ലാ സമിതി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ആയുര്‍വ്വേദ വിദ്യാര്‍ത്ഥികളും, ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന സംഘമെത്തിയത്. മെഡിക്കല്‍ ക്യാമ്പില്‍ ഇരുന്നൂറിലധികം പേരെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി.

മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടര്‍മാരായ ലിജി ജോസഫ്, സി.കെ.സുനിത, കെ.പ്രസീത എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. സൗജന്യ മരുന്ന് വിതരണവും നടത്തി. മാണിമൂല രാമനടുക്കം തട്ട് കോളനിയില്‍ സംഘിടിപ്പിച്ച ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് സതീഷന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് ശശി, ജില്ലാ പ്രസിഡണ്ട് ശ്രീഹരി രാജപുരം, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റമാരായ കെ.വിഷ്ണു, ശ്രീജിത്ത് എം പറമ്പ, എ.കെ.അശ്വിന്‍, സ്റ്റുഡന്റ്സ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ.ആര്‍.രോഹിത്, ഗോപിക കൃഷ്ണ, ദില്‍ഷ മോള്‍ പി.ഡി., ഊര് മൂപ്പന്‍ മണികണ്ഠന്‍, വാര്‍ഡംഗം കെ.ധര്‍മ്മാവതി, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിവേകാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories