ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാസര്‍കോട് സ്വദേശി മുങ്ങിമരിച്ചു

ദുബൈ: ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് സ്വദേശിയും ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകുമായ ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ദുബൈയില്‍ അമ്മാവന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ ജോലിക്കാരനാണ് ഷാക്കിര്‍. ജോലി കഴിഞ്ഞ് കടയടച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു.

കുളിക്കാനിറങ്ങിയവരില്‍ ഷാക്കിറുള്‍പ്പടെ മൂന്നു പേര്‍ അപകടത്തില്‍പെടുകയായിരുന്നു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും പരിസരവാസികളും സ്ഥലത്തെത്തി ഷാക്കിറിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഷാക്കിര്‍ മരണപ്പെട്ട വിവരം നാട്ടിലറിഞ്ഞത്. ആറുമാസം മാസം മുമ്ബാണ് ഷാക്കിര്‍ നാട്ടില്‍ വന്ന് മടങ്ങിയത്. നാലു വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. സഹോദരങ്ങള്‍: സുല്‍ഫിക്കര്‍. സ്വഹീല, ഷാജഹാന്‍.

KCN

more recommended stories