നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം: മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍ തിരിച്ചടിയായി ഹൈക്കോടതി വിധി. നഴ്സുമാരുടെ ശമ്പള പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. വിജ്ഞാപനത്തിനെതിരേയുള്ള ഹര്‍ജിയില്‍ ഒരു മാസത്തിന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും.ആശുപത്രി മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തുടര്‍ച്ചയായി കോടതിയില്‍നിന്നും തിരിച്ചടികള്‍ നേരിടുന്ന ആശുപത്രി മാനേജ്മെന്റ് ഇതോടുകൂടി ശരിക്കും വെട്ടിലായിരിക്കുകയാണ്. എന്തുകൊണ്ട് സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള ശമ്പളവും അലവന്‍സുകളും നല്‍കിയില്ല എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ് ഇക്കര്യത്തില്‍ ശക്തമായി തന്നെയാണ് ഹൈക്കോടതി ഇടപെട്ടിട്ടുള്ളത്.

സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ചുള്ള ശമ്പളം നല്‍കുന്നത് അപ്രായോഗികമാണെന്ന് കാട്ടിയാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉടമകളുടെ സംഘടന കോടതിയെ സമീപിച്ചത്. അതേസമയം, വിജ്ഞാപന പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും ജനറല്‍, ബിഎസ്സി നഴ്സുമാര്‍ക്കും 20,000 രൂപ അടിസ്ഥാന ശമ്ബളമായി നല്‍കണം.

അതേസമയം, യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ഷാ ഫേസ് ബുക്കിലൂടെ തന്റെ സന്തോഷം അറിയിച്ചു. കോടതി വിധിയില്‍ തൃപ്തനാണെന്നും മാനേജ്മെന്റുകള്‍ അടിയന്തിരമായി സര്‍ക്കാര്‍ നിശ്ചയിച്ച ശബളം നല്‍കണമെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ജാസ്മിന്‍ഷായുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം നല്‍കണം: ഹൈക്കോടതി

ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്പളം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്റ്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. അലവന്‍സുകള്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎന്‍എ നല്‍കിയ കേസും (ംുര 14778/18), മാനേജ്മെന്റ്കള്‍ സ്റ്റേ നല്‍കിയ കേസും ഒരുമിച്ചാണ് ഹൈക്കോടതിയില്‍ എത്തിയത്. മാനേജ്മെന്റ്കളുടെ വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി യുഎന്‍എ നല്‍കിയ കേസും, മാനേജ്മെന്റ്കളുടെ ഹര്‍ജിയും ഒരുമിച്ച് ഒരു മാസത്തിന് ശേഷം ഒരുമിച്ച് പരിഗണിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് കേസ് പരിഗണിച്ചത്.ഇതോടെ മാനേജ്മെന്റ്കള്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കണം.
നിയമ പോരാട്ടത്തില്‍ യുഎന്‍എയുടെ വിജയമാണിത്. അലവന്‍സുകള്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ യുഎന്‍എ ഫയല്‍ ചെയ്ത കേസിന്റെ വിജയം കൂടിയാണ് ഇന്ന് മാനേജ്മെന്റ്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാതിരുന്നത്. ഇരു കേസുകളും ഒരുമിച്ച് പരിഗണിക്കാന്‍ തീരുമാനിച്ചതും. യുഎന്‍എക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ പിഎസ് ബിജു ഹാജരായി. നഴ്സിംഗ് മേഖലയില്‍ നിന്നും, ട്രേഡ് യൂണിയന്‍ രംഗത്ത് നിന്നും യുഎന്‍എ മാത്രമാണ് ഈ കേസില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

ജാസ്മിന്‍ഷ.എം
യുഎന്‍എ.

KCN

more recommended stories