ഹയര്‍ സെക്കണ്ടറി പ്രവേശനം; ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 19 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് മുന്‍പ് രണ്ട് അലോട്ട്‌മെന്റുകള്‍ ഉണ്ടാകും. എന്നാല്‍ കേന്ദ്ര സിലബസ്സുകളില്‍ പത്താം ക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തതയില്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയിലെത്താനും സാധ്യതയുണ്ട്.

ഹൈക്കോടതി, ബാലാവകാശ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവയുടെ വിധികളുടെ അടിസ്ഥാനത്തില്‍ പ്രവേശന നടപടികളില്‍ ഭേദഗതി വരുത്താന്‍ ഹയര്‍സെക്കന്‍ഡറി വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും തീരുമാനമുണ്ടായില്ല. അപേക്ഷകള്‍ സ്വീകരിക്കുന്നത് മെയ് 18ന് അവസാനിപ്പിച്ച ശേഷം ട്രയല്‍ അലോട്ട്‌മെന്റ് മെയ് 25നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ ഒന്നിനു നടക്കും.

KCN