കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 141 പേര്‍ക്ക് ജോലി നഷ്ടമായി

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. 141 പേര്‍ക്ക് ജോലി നഷ്ടമായി. വര്‍ഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്.

താല്‍ക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവരാണ് പിരിച്ചു വിടപ്പെട്ടവരെല്ലാം. ഡ്രൈവറിനും കണ്ടക്ടറിനും പുറമെ മെക്കാനിക്കല്‍ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്.

10 വര്‍ഷത്തെ പ്രവൃത്തി പരിചയവും വര്‍ഷം 120 ഡ്യൂട്ടിയുമാണ് സ്ഥിര നിയമനത്തിന് മാനദണ്ഡം വച്ചിരുന്നത്. എന്നാല്‍ നിയമനം ലഭിച്ച 3500 ഓളം പേരില്‍ 141 പേര്‍ 120 ഡ്യൂട്ടി ഇല്ലാത്ത വരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇതിനെതിരെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്മെന്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു

KCN

more recommended stories