കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: പത്തനാപുരത്ത് കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പുന്നല വഴങ്ങോട് ബീന ഭവനില്‍ സുനില്‍കുമാര്‍ (39) ആണ് അറസ്റ്റിലായത്. ഇയാള്‍ ചില ക്രിമിനല്‍, അബ്കാരി കേസുകളില്‍ പ്രതിയാണെന്നു പത്തനാപുരം പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.15ന് പുന്നല ജംഗ്ഷനില്‍ ബസ് തിരിക്കുന്നതിനിടെ ഓട്ടോയില്‍ തട്ടിയതായി ആരോപിച്ചു സുനില്‍ അസഭ്യം പറയുകയും തുടര്‍ന്നു ബസില്‍ കയറി കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു പരാതി.

ഓട്ടോ ഡ്രൈവറുടെ കയ്യേറ്റശ്രമത്തിനിടെ കുഴഞ്ഞുവീണ കണ്ടക്ടര്‍ പത്തനാപുരം സ്വദേശി ദിവ്യയ്ക്ക് ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നു.

KCN

more recommended stories