ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ അഭിമാന മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്.
ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്ബയിന് ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു.
ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്ബയിന് സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് തന്നെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഹാച്ചബാക്ക് മോഡലുകളാണ് മാരുതിയുടെ സ്വിഫ്റ്റും ബലേനൊയും.
more recommended stories
-
പി ടി എച്ച് നേഴ്സുമാരെ ആദരിച്ചു
കാസറഗോഡ് : ലോക നേഴ്സ് ദിനത്തിനോടനുബന്ധിച്ച്.
-
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍ കേരളവും ഉത്തര്‍പ്രദേശും നടന്ന മത്സരത്തില്‍ കേരള ടീം വിജയിച്ചു
DACAK യുടെ ആഭിമുഖ്യത്തില്‍ മലപ്പുറം KLM സ്റ്റേഡിയത്തില്‍.
-
ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ അടക്കം 11 പേര് മരിച്ചു; വന്‍ ദുരന്തം ബംഗാളിലെ മാള്‍ഡയില്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11.
-
കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ല’; പ്രത്യേക പരിഗണന നല്‍കിയില്ലെന്നും സുപ്രീംകോടതി
ദില്ലി: കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയില്ലെന്ന്.
Leave a Comment