പ്രത്യാശപകരുന്ന പ്രകൃതിചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു

കാ ഞ്ഞങ്ങാട്  :  പ്രശസ്ത ചിത്രകാരന്‍ സത്യനാഥ് തലശ്ശേരിയും സഹധര്‍മ്മിണി ശ്രീജാസത്യനാഥും ചേര്‍ന്നൊരുക്കുന്ന ചിത്രപ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. അസുലഭമായ പ്രകൃതിദൃശ്യങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ നിറയുന്നത്. പ്രകൃതിനാശത്തിന്റെയും നിലനില്‍പ്പ് അപകടത്തിലാവുന്ന ജീവരാശിയുടെയും വികാരസാന്ദ്രമായ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.ചുവര്‍ചിത്രശൈലിയിലുള്ള ചിത്രങ്ങളാണ് ശ്രീജാസത്യനാഥിന്റേത്.പ്രശസ്തചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ കെ.എം.ഗഫൂര്‍മാസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍ മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയിത്രി സി.പി.ശുഭ, ശ്യാമശശി ,പല്ലവനാരായണന്‍ ,ഹരീന്ദ്രന്‍ ചാലാട്, വിനോദ് അമ്പലത്തറ, രാജേഷ് കൃഷ്ണ,എം.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories