കര്‍ണാടക തിരഞ്ഞെടുപ്പ്: കനത്ത സുരക്ഷ; രംഗത്ത് 1.4 ലക്ഷം സേനാംഗങ്ങള്‍

ബെംഗളൂരു : വോട്ടെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ 1.4 ലക്ഷം പൊലീസ് അര്‍ധ സൈനിക സേനാംഗങ്ങളുടെ കയ്യില്‍ ഭദ്രമെന്ന് ഡിജിപി നീലമണി എന്‍.രാജു. കര്‍ണാടക പൊലീസ്, മറ്റു സംസ്ഥാനങ്ങളുടേത് ഉള്‍പ്പെടെയുള്ള ആംഡ് റിസര്‍വ് പൊലീസ്, ഹോം ഗാര്‍ഡ്‌സ്, കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ബിഎസ്എഫ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, സിഐഎസ്എഫ്, ധ്രുതകര്‍മ്മ സേന, സീമ സുരക്ഷാ ദള്‍ എന്നീ വിഭാഗങ്ങളാണ് സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്താന്‍ രംഗത്തുള്ളത്. 584 കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ മാസം തന്നെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.

കഴിഞ്ഞ ജനുവരി 17 മുതല്‍ തിരഞ്ഞെടുപ്പിനുവേണ്ട സുരക്ഷാ തയാറെടുപ്പുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നതായി ഡിജിപി വ്യക്തമാക്കി. മാര്‍ച്ച് 27ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ സുരക്ഷാ സജ്ജീകരണങ്ങളെ കുറിച്ച് ദൈനംദിന വിലയിരുത്തല്‍ നടത്തി തിരഞ്ഞെടുപ്പു കമ്മിഷനും സമര്‍പ്പിച്ചിരുന്നു. മറ്റു കര്‍ണാടകയിലെ പൊലീസ് സേനാംഗങ്ങളുടെ ചുമതല ക്രമസമാധാന ചുമതലയുള്ള എജിഡിപി കമാല്‍ പാന്തിനാണ്.

KCN