എരിയാലിന്റെ A+ന് എം എസ് എഫ് ഉപഹാരം നല്‍കി അനുമോദിച്ചു

എരിയാല്‍ : എരിയാല്‍ പ്രദേശത്ത് നിന്ന് ഹയര്‍ സെക്കണ്ടറി പരിക്ഷയില്‍ എല്ലാ വിഷത്തിലും എ പ്ലസ് കരസ്ഥമാക്കിയ ഫാത്തിമത്ത് മൗസൂഫക്ക് എം എസ് എഫ് എരിയാല്‍ പത്താം വാര്‍ഡ് കമ്മിറ്റി ഉപഹാരവും മധുരവും നല്‍കി അനുമോദിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ കെ ബി മുനീര്‍, ഷംസു മാസ്‌കൊ, അബു നവാസ്, നിസാര്‍ കുളങ്കര, ഇര്‍ഷാദ് എരിയാല്‍, ഹംറാസ്, ഷംസു അക്കര, റിയാസ്, മുബീന്‍, റഫീഖ് ഡോണ്‍, ജസീല്‍, അസ്രു, റഹീസ് എന്നിവര്‍ സംബന്ധിച്ചു. സമസ്ത മദ്രസ പൊതു പരീക്ഷയില്‍ ദേശിയ തലത്തില്‍ മൂന്നാം റാങ്കും മദ്രസ സ്‌കൂള്‍ തലങ്ങളിലെ പഠന മികവിന് നേരത്തേ യു എ ഇ എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ സ്വര്‍ണ്ണ മെഡലുകളും കരസ്ഥമാകിയിരുന്നു. മുസ്ലിം ലീഗ് കാസറകോട് മണ്ഡലം കൗണ്‍സിലര്‍ കെ ബി മുനീറിന്റെ മകളാണ് മൗസൂഫ.

KCN

more recommended stories