മലപ്പുറത്ത് തിയേറ്ററില്‍ ബാലികയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. തൃത്താല സ്വദേശിയാണ് പീഡനശ്രമം നടത്തിയതെന്ന് പോലീസിന് കിട്ടിയ വിവരം. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് കുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറത്തെ ഒരു തിയേറ്ററില്‍ കഴിഞ്ഞ ഏപ്രില്‍ 18നാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്.

ഒപ്പമുള്ള സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും. ഇയാള്‍ വന്ന വാഹനം തിരിച്ചറിഞ്ഞു. കെ എല്‍ 46 ഏ 240 എന്ന ബെന്‍സ് വാഹനത്തിലാണ് പീഡിപ്പിച്ചയാള്‍ എത്തിയത്. വാഹനം ഇയാളുടെ സ്വന്തമാണോ അല്ലയോ എന്നത് വ്യക്തമല്ല.

KCN

more recommended stories