ഇന്റര്‍നാഷണല്‍ കരാട്ടെ ചാംപ്യന്‍ഷിപ്: ഇന്ത്യക്ക് വെള്ളിമെഡല്‍ നേടിക്കൊടുത്ത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: നെതര്‍ലാന്റില്‍ വെച്ചു നടന്ന ഇന്റര്‍നാഷണല്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ കാസര്‍കോട് സ്വദേശി ഇന്ത്യക്ക് വേണ്ടി രണ്ടാം സ്ഥാനം നേടി. കാട്ടാത്തടുക്ക, എ.കെ.ജി നഗറിലെ മുഹമ്മദ് അഷ്‌റഫ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വെള്ളി മെഡല്‍ നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തിലാണ് വിജയിച്ചത്. 18 രാജ്യങ്ങള്‍ പങ്കെടുത്തപ്പോള്‍, ബെല്‍ജിയം, ലക്‌സുംബുര്‍ഗ്, ജര്‍മനി, ഹോങ്കോങ്, നോര്‍വേ എന്നിങ്ങനെ രാജ്യങ്ങളെയാണ് പരാജയപ്പെടുത്തിയത്. കരാട്ടെ യിലെ കത്താസ് എന്ന വിഭാഗത്തില്‍ ആണ് മത്സരിച്ചത്. അബ്ദുല്ല റംല ദമ്പതികളുടെ മകനും, പി കെ ആനന്ദ് മാസ്റ്ററിന്റെ ശിഷ്യനുമായ ഇദ്ദേഹം മുന്‍പ് നിരവധി ദേശീയ റെക്കോര്‍ഡുകള്‍ നേടിയിട്ടുണ്ട്.

KCN

more recommended stories