കാസര്‍കോട് മണ്ഡലം പൊളിറ്റിക്കല്‍ ലാബ് തുടങ്ങി

കാസര്‍കോട്: സംഘടനയെ ചലനാത്മകവും ക്രിയാത്മകവുമാക്കി നിറ യൗവനത്തിന് ചിന്തകള്‍ പകര്‍ന്ന് നല്‍കി കാസര്‍കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പൊളിറ്റിക്കല്‍ ലാബ് തുടങ്ങി. മെയ് ശനി, ഞായര്‍ തീയതികളില്‍ കുമ്പഡാജെയില്‍ വെച്ചാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് ക്യാമ്പ്. ശനിയാഴ്ച മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.എം .കടവത്ത് പതാക ഉയര്‍ത്തി. ലാബിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സഹീര്‍ അസിഫ് അദ്ധ്യക്ഷത വഹിച്ചു.സി.എം.എ സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സീതി സാഹിബ് അക്കാഡമിയുടെ ഭാഗമായി അറിയപ്പെടാത്ത സീതി സാഹിബ് എന്ന വിഷയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയും, ദൗത്യവും വെല്ല് വിളികളും എന്ന സെഷനില്‍ ബഷീര്‍ വെള്ളിക്കോത്തും, വിഷന്‍ കാസര്‍കോട് എന്ന സെഷനില്‍ എന്‍.എ നെല്ലിക്കുന്ന്, ടി.ഇ അബ്ദുല്ല, എന്നിവരും, സംഘടനാ സെഷനില്‍ അഷ്‌റഫ് ഇടനിര്‍ ,നാസര്‍ ചായിന്റടി, എം.എ. നജീമ്പ്‌സ്മൃതി സന്ധ്യയില്‍ അബ്ദുല്ല കുഞ്ഞി ചെര്‍ക്കളയും സംസാരിച്ചു. വിവിധ സെഷനില്‍ മാഹിന്‍ കേളോട്ട്, സി.ബി.അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, എടനീര്‍ അബൂബക്കര്‍, അലി തുപ്പക്കല്‍, ബിട്ടി അബ്ദുല്ല കുഞ്ഞി, എസ്.മുഹമദ്, വൈ.ഹനീഫ, ഹമീദ് പൊസൊളി ഗെ, ഇഖ്ബാല്‍ ചൂരി, ഫാറുഖ് കുബഡാജെ, ഫാറുഖ് ആദൂര്‍,നവാസ് കുഞ്ചാര്‍,സഹദ് ബാങ്കോട് സംസാരിച്ചു. അവലോകനവും പദ്ദതി പ്രഖ്യാനത്തോടെ ഞായാറാഴ്ച്ച യോടെ സമാപിക്കും.

KCN

more recommended stories