നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗവര്‍ണറോട് യെദ്യൂരിയപ്പ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരിയപ്പയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. കൂടുതല്‍ സീറ്റുകള്‍ നേടിയ കക്ഷിയുടെ നേതാവെന്ന നിലയില്‍ തനിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരിയപ്പ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം താന്‍ സഭയില്‍ തെളിയിക്കാം എന്നും യെദ്യൂരിയപ്പ ഗവര്‍ണറെ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരിയപ്പ ഗവര്‍ണറോട് ഒരാഴ്ച്ചത്തെ സമയം തേടിയതായും സൂചനകളുണ്ട്.

കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, രാജീവ് ചന്ദ്രശേഖര്‍, രാജീവ് കരന്തലജെ എന്നിവര്‍ക്കൊപ്പമെത്തിയാണ് യെദ്യൂരിയപ്പ ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഭവന് പുറത്തെത്തിയ യെദ്യൂരിയപ്പ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് മാധ്യമങ്ങളോടും ആവര്‍ത്തിച്ചു.

യെദ്യൂരിയപ്പ ഗവര്‍ണറെ കണ്ട് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി രാജ്ഭവനിലെത്തി. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും കുമാരസ്വാമി ഒറ്റയ്ക്കാണ് ഗവര്‍ണറെ കണ്ടത്.
നേരത്തെ കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ജി.പരമേശ്വരയ്യ ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരുന്നുവെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും രാജ്ഭവനിലെത്തി .സിദ്ധരാമയ്യയ്യുടെ നേതൃത്വത്തില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറെ കാണും.

KCN

more recommended stories