അമിത വേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

കുമ്പള: റോഡരികില്‍ ബൈക്ക് നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അമിത വേഗതയില്‍ വന്ന കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കുമ്പഡാജെയിലെ ഓണി മുഹമ്മദി(40)നാണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ സൂരംബയലിലാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കെ എല്‍ 14 യു 5533 നമ്പര്‍ കാറാണ് അപകടം വരുത്തിയത്. മുഹമ്മദിനെ ഉടന്‍ തന്നെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മണിക്കൂറിന് ശേഷം മാത്രമേ ആരോഗ്യപുരോഗതിയെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

KCN

more recommended stories