എസ് കെ എസ് എസ് എഫ് സഹചാരി ഫണ്ട് ശേഖരണം കാസര്‍കോട് മേഖല തല ഉദ്ഘാടനം നടന്നു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം സംസ്ഥാനത്തെ പള്ളികളില്‍ വെച്ച് നടക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹചാരി നിര്‍ധന രോഗികള്‍ക്ക് വേണ്ടി രണ്ട് കോടിയിലധികം രൂപ ചെലവഴിച്ച്കഴിഞ്ഞു.

റമദാനിന്റെ ആദ്യ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ സമാഹരിക്കുന്ന സംഖ്യയാണ് രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. റോഡപകടങ്ങളില്‍ പെട്ടവര്‍ക്ക് അടിയന്തര ചികിത്സാ സഹായം, ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്നു കഴിക്കുന്ന നിര്‍ധന രോഗികള്‍ക്ക് മാസാന്ത ധനസഹായം നല്‍കുന്ന നിരവധി ചികിത്സ സഹായ ഫണ്ടാണ് എസ് കെ എസ് എസ് എഫ് നടത്തി കൊണ്ടിരിക്കുന്നത്. സഹചാരി ഫണ്ട് ശേഖരണത്തിന്റെ കാസര്‍കോട് മേഖല തല ഉദ്ഘാടനം ജില്ലാ വിഖായ കമ്മിറ്റി അംഗം ഫൈസല്‍ പച്ചക്കാടില്‍ നിന്ന് മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര സ്വീകരിച്ച് നിര്‍വ്വഹിച്ചു, മേഖല ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി അധ്യക്ഷനായി, സഹചാരി ജില്ലാ ജനറല്‍ കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍, മുഹമ്മദി പച്ചക്കാട്, ശബീര്‍ അണങ്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories