എസ്.കെ.എസ്.എസ്.എഫ് ആലൂര്‍ ഉമ്മമാര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു

ആലൂര്‍: എസ് കെ എസ് എസ് എഫ് – എസ് വൈ എസ് ആലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റംസാനിനോടനുബന്ധിച്ച് ഉമ്മമാരെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ഉമ്മമാര്‍ക്ക് നല്‍കാനുള്ള ഉപഹാരങ്ങള്‍ എസ് വൈ എസ് മുളിയാര്‍ പഞ്ചായത്ത് ട്രഷറര്‍ എ മുഹമ്മദ് കുഞ്ഞി എസ് കെ എസ് എസ് എഫ് ശാഖാ പ്രസിഡണ്ടും ബോവിക്കാനം ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറിയുമായ ശിഹാബ് ന് കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹചാരി റിലീഫ് സെല്‍ ശാഖാ പരിധിയിലെ കുടുംബത്തിന് അനുവദിച്ച ചികിത്സാ സഹായതുക ചെര്‍ക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂര്‍ കുടുംബത്തിന് കൈമാറി. ശാഖാ ജനറല്‍ സെക്രട്ടറി മുഹമ്മദ് മഷൂദ്, ട്രഷറര്‍ സിദ്ധിഖ് ബി.കെ, എസ് വൈ എസ് ട്രഷറര്‍ അസീസ് എം.എ, വൈസ് പ്രസിഡണ്ട് ഖാദര്‍ എം.എ,ട്രെന്റ് സെക്രട്ടറി സഹല്‍ എ.കെ, സുനീര്‍ മീത്തല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories