കുട്ടികളുടെ ദ്വിദിന നാടക ക്യാമ്പ് അരങ്ങ് 2018 സമാപിച്ചു

പെരുമ്പള: യൂത്ത് ക്ലബ്ബ് പെരുമ്പളയുടേയും ഇ.എം.എസ് വായനശാലയുടേയും ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രണ്ട് ദിവസങ്ങളിലായി നടന്ന നാടക ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഉദുമ എം.എല്‍. എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ടി.മുരളീധരന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.വിനോദ് കുമാര്‍ പെരുമ്പള, എന്‍.വി ബാലന്‍, ഇ.മനോജ് കുമാര്‍, ചന്ദ്രന്‍ മയ്യാലം, പി.ദാമോധരന്‍, എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് രാമചന്ദ്രന്‍ നന്ദി പറഞ്ഞു

KCN

more recommended stories