ബന്തിയോട് പച്ചമ്പളയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ബന്തിയോട്: ബന്തിയോട് പച്ചമ്പള സൗത്ത് ഇന്ത്യന്‍ ബാങ്കിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവര്‍ ജംഷീര്‍, യാത്രക്കാരന്‍ ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്താല്‍ കാറും ഓട്ടോറിക്ഷയും തകര്‍ന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ഉള്ള യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പരിക്കേറ്റവരെ ഉടന്‍ ബന്തിയോട് ഡി.എം.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories