ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

എറണാകുളം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച വാരാപ്പുഴയിലെ ശ്രീജിത്തിന്റെ ഭാര്യ അഖില സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ ക്ലാര്‍ക്ക് ആയിട്ടാണ് ജോലി. രാവിലെ പറവൂര്‍ തഹസില്‍ദാരുടെ മുന്നില്‍ നിയമന ഉത്തരവും സര്‍ട്ടിഫിക്കറ്റ്കളും ഹാജരാക്കി. ഇവ പരിശോധിച്ച ശേഷം തഹസില്‍ദാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.

ഓഫീസിലെ എ3 സെക്ഷനില്‍ ആണ് സീറ്റ് നല്‍കിയിരിക്കുന്നത്. രണ്ടാം തീയതിയാണ് അഖിലേക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17ന് ജില്ല കളക്ടര്‍ വീട്ടിലെത്തി ഉത്തരവ് കൈമാറി. ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ജോലിയെന്ന് കിട്ടിയത് ആശ്വാസം നല്‍കുന്നുവെന്നും അഖില പറഞ്ഞു.

KCN

more recommended stories