കുഴല്‍ കിണര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു എട്ട് പേര്‍ക്ക് പരിക്ക്

ബദിയഡുക്ക: കുഴല്‍കിണര്‍ ലോറി 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരില്‍ ഒരാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഉക്കിനടുക്കയ്ക്ക് സമീപത്തെ എല്‍ക്കാനയില്‍ റോഡിലെ ഇറക്കത്തിലാണ് അപകടം. ലോറി ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഝാര്‍ഖണ്ഡ് സ്വദേശികളായ സുമേഷി(40)നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ജയ്പാലി(35)നെ മംഗ്ളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുമേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീഷ് (32), ശ്രീറാം (32), ചെരുറാം (30), ജയകൃഷ്ണ (34) എന്നിവരടക്കം ആറുപേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. അപകടത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു.

KCN

more recommended stories