കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ (കെ ജി ഒ എ) ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ചു

കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കെ ജി ഒ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുലൈ 26 ന് വിദ്യാനഗറില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ജീവനക്കാര്‍ മുഴുവന്‍ പരിപാടിയില്‍ പുങ്കെടുക്കണമെന്ന്് കെ ജി ഒ എ ജില്ലാ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. വിദ്യാനഗര്‍ എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ കെ ജി ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സതീശന്‍, ഡി എന്‍ സുമ, എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ വി പ്രഭാകരന്‍ സ്വാഗതവും എം പി സുബ്രഹ്മണ്യന്‍ നന്ദിയും പുറഞ്ഞു.

KCN

more recommended stories