ബ്രോയിലര്‍ ചിക്കന്‍ വഴി നിപ: വ്യാജപ്രചരണത്തിന്റെ ഉറവിടം തേടി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ നിപ വൈറസ് വവ്വാലില്‍ നിന്നല്ല പടര്‍ന്നതെന്ന റിപ്പോര്‍ട്ടിനു പിന്നാലെ ബ്രോയിലര്‍ ചിക്കന്‍ ആണ് കാരണമെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍ വ്യാജ പ്രചരണം പരന്നത്. ഇതോടെ വ്യാജ പ്രചരണത്തിന്റെ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചു.

സൈബര്‍ ഡോം വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. നിപ വൈറസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചരണം നടത്തിയ ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍, ജേക്കബ്ബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ തൃത്താല പോലീസ് നേരത്തെ കേസെടുത്തിരുന്നു.

KCN

more recommended stories