പ്രധാനമന്ത്രി ഉജ്വല യോജന സൗജന്യ സിലിണ്ടര്‍ വിതരണം ചെയ്തു

കാസര്‍കോട്: മെയ് 26 ശനിയാഴ്ച പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം കാറഡുക്ക പഞ്ചായത്ത് ഗുണഭോക്താക്കള്‍ക്ക് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ മുള്ളേരിയ ഗണേഷ് കലാമന്ദിരത്തില്‍ വെച്ച് വിതരണം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് വസന്ത കെ അധ്യക്ഷത വഹിച്ചു, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ജനനി.എം, കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന.ജി, മെംബെര്‍മാരായ സ്മിത.പി, ശ്രീവിദ്യ.ബി, ബാലകൃഷ്ണ.എ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബാബു ജി ഭട്ട് അവരുടെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ്സുകളും നടന്നു.

KCN

more recommended stories