പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്ത കാര്‍ മോഷണം പോയി

പെര്‍ള: പള്ളിക്ക് പുറത്ത് പാര്‍ക്ക് ചെയ്ത് നിസ്‌കരിക്കാന്‍ പോയ സമയം കാര്‍ മോഷണം പോയതായി പരാതി. പെര്‍ളയിലെ അഷ്‌റഫിന്റെ ആള്‍ട്ടോ കാറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

പള്ളി പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം പള്ളിയിലേക്ക് നിസ്‌കരിക്കാന്‍ പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോള്‍ കാര്‍ കാണാനില്ലായിരുന്നു. അഷ്റഫിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories