കെവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; വിജയ് സാക്കറെയ്ക്ക് മേല്‍നോട്ടം

കോട്ടയം: പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡുകളായാണ് അന്വേഷണം നടത്തുക.

പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശലാണ് അറസ്റ്റിലായത്. മാന്നാനത്തുനിന്നു ഞായറാഴ്ച രാത്രി തട്ടിക്കൊണ്ടു പോയ കെവിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയേക്കരയില്‍ തോട്ടില്‍നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.

KCN

more recommended stories