കെവിന്‍ കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെവിനെ തട്ടിക്കൊണ്ട കൂട്ടത്തില്‍ ഉള്ള മനുവാണ് പോലീസ് പിടിയിലായത്. മനുവിനെ പുനലൂര്‍ വച്ചാണ് പിടിയിലാക്കിയത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. കേസില്‍ ഇതോടെ മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ മൊത്തം 13 പ്രതികളാണ് ഉള്ളത്.

മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും ഇന്ന് പോലീസില്‍ കീഴടങ്ങിയിരുന്നു. കണ്ണൂരിലെ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. ഇരുവരുടെയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ രക്ഷപെടാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കീഴടങ്ങിയത്.കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടില്‍ നിന്ന് കണ്ടെത്തി.

KCN

more recommended stories