സ്‌നേഹം വിളമ്പി യഫാ ക്ലബിന്റെ ഇഫ്ത്താര്‍ മീറ്റും മാനവ മൈത്രി സംഗമവും

അഡൂര്‍: സ്‌നേഹബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത പുതിയ കാലത്ത് ജാതിമതഭേതങ്ങള്‍ക്കപ്പുറത്ത് നൂറുക്കണക്കിന് ആളുകള്‍ സംബന്ധിച്ച യഫാ ക്ലബ് അഡൂരിന്റെ ഇഫ്ത്താര്‍ മീറ്റ് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം പി.എം റോഡില്‍ നടന്ന നോമ്പുതുറയില്‍ പങ്കാളികളായി. നാടിന്റെ മതസാമുഹിക സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ സന്നിഹിതരായിരുന്നു.

സി.എം ഉസ്താദ്, ശാഫി സുറത്, അബ്ദുള്ള ദൂദ് നാന, ഇബ്രാഹിം, ജഗദീഷ്, അല്‍ത്താഫ് കൊറ്റുമ്പ, സക്കു വൈറ്റ് ലൈന്‍, മുസാന്‍ മിദ്ലാജ് ,ആരിഫ് അഡൂര്‍, റിയാസ് നോവ, സാദ്ദിഖ് അത്തനാടി, റിയാസ് കൊപ്പളം, റാഷി അഡൂര്‍, നാച്ചു അഡൂര്‍, ഇസ്മാഇല്‍, ബദ്‌റു മഞ്ഞംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു. മുസ്താഖ്, റഹീം അഡൂര്‍ , അശോകന്‍, ബദ്‌റു , സകിര്‍ നേതൃത്വം നല്‍കി.

KCN

more recommended stories