നിപ്പ വൈറസിന് കാരണം വവ്വാലുകളാണെന്ന് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: നിപ്പ വൈറസിന് കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് വിവരം പറഞ്ഞത്. നേരത്തെ വവ്വാലുകള്‍ ആണ് രോഗം പരത്തുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുഘട്ടത്തില്‍ ചിക്കന്‍, ബീഫ് മുതലായവ വഴി പകരുന്നതാണെന്ന തെറ്റുദ്ധാരണ ഉണ്ടായിരുന്നു.

നിപ്പ വൈറസ് ബാധയ്ക്കു കാരണം അറിയിച്ചതായി കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ വൈറസ് വാഹകര്‍. ആ വീട്ടുവളപ്പില്‍ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയുണ്ടായ ലോകത്തെ എല്ലാ സ്ഥലത്തും വൈറസ് വാഹകര്‍ വവ്വാലുകളാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

KCN

more recommended stories