ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് : ഊര്‍ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം പെരിയ സാമുഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഗൗരി. എം അധ്യക്ഷം വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി.ദിനേശ് കുമാര്‍ സ്വാഗതവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാരദ എസ്.നായര്‍, ഡെപ്യൂട്ടി ഡി.എം.ഓ. ഡോ.ഇ.മോഹനന്‍ എന്നിവര്‍ ആശംസ അറിയിച്ചു. പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജ് മോഹന്‍ കൃതജ്ഞത രേഖപ്പെടുത്തി. ആശ അംഗന്‍വാടി പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തു.ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.മുരളീധരനല്ലൂരായ പദ്ധതി വിശദീകരണം നടത്തി.

KCN

more recommended stories