ലക്ഷ്യമിട്ടതിലുമെത്രയോ അധികം ഉല്‍പാദനം; വിറ്റഴിക്കാനാവാതെ 70,000 ലീറ്റര്‍ മില്‍മ പാല്‍

കൊച്ചി : ലക്ഷ്യമിട്ടതിലുമെത്രയോ അധികം ഉല്‍പാദനം വര്‍ധിച്ചതോടെ പാല്‍ എങ്ങനെ വിറ്റഴിക്കുമെന്നറിയാതെ മില്‍മ. കേരളത്തിലെ ക്ഷീരകര്‍ഷകരില്‍നിന്നു മില്‍മ പ്രതിദിനം സംഭരിക്കുന്നത് 13.64 ലക്ഷം ലീറ്റര്‍ പാല്‍. ഇതില്‍ 13.15 ലക്ഷം ലീറ്റര്‍ മാത്രമേ വിറ്റഴിക്കാനാകുന്നുള്ളു. ബാക്കി എന്തു ചെയ്യും? കേരളത്തിലങ്ങോളമുള്ള സഹകരണസംഘങ്ങള്‍വഴി കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്‍കി മില്‍മ സംഭരിക്കുന്ന പാല്‍ കൂടിയ വിലയ്ക്ക് വിപണിയിലെത്തുമ്പോള്‍ മല്‍സരിക്കേണ്ടതു കുറഞ്ഞ വിലയ്ക്ക് അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തു പാലിനോടാണ്. ഈ മല്‍സരത്തില്‍ സ്വാഭാവികമായും തോല്‍ക്കുന്ന മില്‍മ, എന്തു പ്രതിരോധം തീര്‍ക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. അധിക പാല്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പാല്‍പ്പൊടിയാക്കി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
മില്‍മ വ്യാപാരികള്‍ക്കു ലീറ്ററൊന്നിന് 1.74 രൂപയാണ് കമ്മിഷന്‍ നല്‍കുന്നത്. അയല്‍സംസ്ഥാനങ്ങളിലെ സ്വകാര്യ പാല്‍ കമ്പനികളാവട്ടെ ഒമ്പതു രൂപ വരെയും. കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കള്‍ മാത്രമാണു മില്‍മ വേണമെന്ന് ഉറച്ച നിലപാടെടുക്കുന്നത്. ഹോട്ടലുകളിലേക്ക് ഏതു പാലായാലും കുഴപ്പമില്ലെന്നതായതിനാല്‍ കച്ചവടക്കാര്‍ കമ്മിഷന്‍ കൂടിയ പാല്‍ തിരഞ്ഞെടുക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന വിലയാണ് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു മില്‍മ നല്‍കുന്നത്. ഗുണനിലവാരമനുസരിച്ച് ലീറ്ററൊന്നിന് 34.50 രൂപ വരെ ലഭിക്കുന്നുണ്ട്. 2017 ഫെബ്രുവരി 11ന് നാലുരൂപ കൂട്ടിയതോടെയാണിത്.

തമിഴ്‌നാട്ടില്‍ 24 മുതല്‍ 26 രൂപ വരെ മാത്രം. തമിഴ്‌നാട്ടില്‍ സ്വകാര്യകമ്പനികളാവട്ടെ 18 മുതല്‍ 21 രൂപ വരെയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്. വില കൂടിയാല്‍ കേരളത്തില്‍ നാലു മുതല്‍ അഞ്ചു വരെ ശതമാനമാണ് പതിവു പാല്‍ ഉല്‍പാദന വര്‍ധന. എന്നാല്‍ ഇത്തവണ അതു പ്രതീക്ഷിച്ചിതിലും എത്രയോ ഇരട്ടിയായി ഉയര്‍ന്നു. ശരാശരി 20.24 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ സംഭരണത്തിലുണ്ടായ വര്‍ധനവ്.

KCN

more recommended stories