പോലീസ്- ഗുണ്ടാ- സി.പി.എം കൂട്ടുകെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് ജനകീയ വിചാരണ നടത്തി

കാസര്‍കോട്: സംസ്ഥാനത്ത് നിലനില്‍ക്കുന്ന പോലീസ്- ഗുണ്ടാ- സി.പി.എം കൂട്ടുക്കെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷനുകളില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ മുന്നില്‍ ജനകീയ വിചാരണ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിനെതിരെ ജില്ലാ സെക്രട്ടറി എം.എ നജീബ് കുറ്റപത്രം വായിച്ചു.

മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സെക്രട്ടറി ടി.എം ഇഖ്ബാല്‍, ഇഖ്ബാല്‍ ചൂരി, ബഷീര്‍ ഫ്രണ്ട്സ്, അജ്മല്‍ തളങ്കര, മുജീബ് കമ്പാര്‍, ഹാരിസ് തായല്‍, ഹൈദര്‍ കടുപ്പംകുഴി, ജീലാനി കല്ലങ്കൈ, സി.ടി റിയാസ്, അസീസ് ഹിദായത്ത് നഗര്‍, സഹദ് ബാങ്കോട്, നൗഫല്‍ തായല്‍, എന്‍.എ താഹിര്‍, എം.സി.എ ഫൈസല്‍ പ്രസംഗിച്ചു.

KCN

more recommended stories