മുന്‍കാമുകിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവിനെതിരെ കേസ്

ബദിയഡുക്ക:ബസിറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. 24 കാരിയുടെ പരാതിപ്രകാരം മുന്‍ കാമുകനെതിരെ ബദിയഡുക്ക പൊ ലീസ് കേസെടുത്തു. നീര്‍ച്ചാല്‍, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി മുരളി കൃഷ്ണ(28)ക്കെതിരെയാണ് കേസ്. കോഴിക്കട ജീവനക്കാരനായ ഇയാളും 24 കാരിയും തമ്മില്‍ ഒരുവര്‍ഷം മുമ്പ് പ്രണയത്തിലായിരുന്നുവെന്നു പറയുന്നു. പിന്നീട് യുവതി പ്രണയബന്ധത്തില്‍ നിന്നു ഒഴിവായി. എന്നാല്‍ പിന്‍മാറാന്‍ തയ്യാറാകാതിരുന്ന മുരളി കൃഷ്ണ, യുവതിക്കു പിന്നാലെ പോയി കഴിഞ്ഞ ദിവസം നാരമ്പാടിയില്‍ വച്ച് കൈക്കുപിടിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി.

KCN

more recommended stories