കെവിന്‍ വധം: കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം

കോട്ടയം: കെവിന്‍ വധത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്കു ജാമ്യം അനുവദിച്ചു. സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എഎസ്ഐ ടി.എം. ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കാണു കോടതി ജാമ്യം അനുവദിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചവരില്‍നിന്നും കൈക്കൂലി ആവശ്യപ്പെടുകയും 2000 രൂപ വാങ്ങുകയും ചെയ്തതാണ് ഇവര്‍ക്കെതിരേയുള്ള കേസ്. മേയ് 26നു രാത്രി പട്രോളിംഗ് നടത്തുന്നതിനിടെ മാന്നാനത്തുവച്ച് കെവിന്‍ വധത്തില്‍ ഉള്‍പ്പെട്ട ഷാനുവും ഇന്‍ഷാനെയും വാഗണ്‍ ആര്‍ കാറില്‍ പിടികൂടിയിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായും കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കുവാന്‍ അറസ്റ്റിലായ പോലീസുകാര്‍ 2000 രൂപ വാങ്ങിയെന്നാണു കേസ്. ഇവരുടെ വാഹനം പരിശോധിച്ചപ്പോള്‍ ഷാനുവിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ഇവരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

KCN

more recommended stories