പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മുന്നാട് സ്വദേശി പിടിയില്‍

ബേഡകം: പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ നാല്‍പ്പത്തഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുന്നാട് സ്വദേശിയായ അനന്തനാണ്(45) ബേഡകം പൊലീസിന്റെ പിടിയിലായത്. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരിയെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. പോക്സോ നിയമ പ്രകാരം അനന്തനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories