ഇന്ധനവില: പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയും കുറഞ്ഞു

തിരുവനന്തപുരം: ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.97 രൂപയും ഡീസലിന് 73.72 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധന വില നേരിയ തോതില്‍ കുറയുന്നത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കുറയുന്നത്.

KCN

more recommended stories