27 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായി പരാതി

കാസര്‍കോട്: 27 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 27 കാരിയുടെ പരാതിയില്‍ എരിയാലിലെ രഞ്ജിത്തിനെതിരെയാണ് പോലീസ് കേസെടുത്ത്.

രാത്രി അതിക്രമിച്ചു വീട്ടിലെത്തിയ രഞ്ജിത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.

KCN

more recommended stories