നിപ്പബാധിതരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം: നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിപ്പയെ വിലയിരുത്താന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയാകയായിരുന്നു അദ്ദേഹം.

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുക. നിപ്പ ബാധിത മേഖലകളില്‍ നിന്ന് മാറ്റിതാമസിപ്പിച്ചവര്‍ക്ക് സൗജന്യ റേഷന്‍ കിറ്റ് നല്‍കും. കോഴിക്കോട് ജില്ലയില്‍ 2400 കുടുംബങ്ങള്‍ക്കും മലപ്പുറം ജില്ലയില്‍ 150 കുടുംബങ്ങള്‍ക്കുമാണ് റേഷന്‍ കിറ്റ് നല്‍കുക. കുറുവ അരി, പഞ്ചസാര, ചെറുപയര്‍, ഉപ്പ്, തുവരപരിപ്പ്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചായപ്പൊടി തുടങ്ങിയവ കിറ്റിലുണ്ടാവും. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പൊതുചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

KCN

more recommended stories